---
title: "ആത്മഹത്യാഭീഷണി മുഴക്കി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനൊപ്പം കൊക്കയിൽ വീണു, പിന്നാലെ അമ്മയും എടുത്തുചാടി; മൂന്ന് പേർക്ക് ദാരുണാന്ത്യം"
english_title: "Father And Son Die Falling Into Gorge In Sambhajinagar Mother Also Dies By Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379517/ maharashtra-sambhajinagar-father-son-die-falling-hill-mother-suicide"
published_at: "2026-08-21T19:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8859a1e1bf6_maharashtra-sambhajinagar-father-son-die-falling-hill-mother-suicide.jpg"
keywords: ["Suicide", "Family Death", "Crime News", "Family Suicide"]
---

# ആത്മഹത്യാഭീഷണി മുഴക്കി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനൊപ്പം കൊക്കയിൽ വീണു, പിന്നാലെ അമ്മയും എടുത്തുചാടി; മൂന്ന് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** മുംബൈ: മലമുകളിൽ നിന്ന് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവും മകനും കൊക്കയിലേക്ക് വീണ് മരിച്ചു. സംഭവം കണ്ടുനിന്ന അമ്മയും പിന്നാലെ കൊക്കയിലേക്ക് ചാടി ജീവനൊടുക്കിയതായി ദൃക്സാക്ഷികൾ പറഞ്ഞു.

## Article Content

മുംബൈ: മലമുകളിൽ നിന്ന് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവും മകനും കൊക്കയിലേക്ക് വീണ് മരിച്ചു. സംഭവം കണ്ടുനിന്ന അമ്മയും പിന്നാലെ കൊക്കയിലേക്ക് ചാടി ജീവനൊടുക്കിയതായി ദൃക്സാക്ഷികൾ പറഞ്ഞു.

മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലെ ഖവ്ഡ ഹില്ലിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. രാവിലെ പത്തുമണിയോടെ ദേവ്‌ലായി സ്വദേശിയായ പതിനെട്ടുകാരനാണ് മലമുകളിലെത്തി കൊക്കയിലേക്ക് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്.

വിവരമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കളും മറ്റുള്ളവരും സ്ഥലത്തെത്തി കുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പലവിധത്തിൽ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി വഴങ്ങിയില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി. തുടർന്ന് പിതാവ് മലമുകളിൽ കുട്ടി നിൽക്കുന്നിടത്തേക്ക് കയറിച്ചെന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

രക്ഷിക്കാൻ ശ്രമിച്ചാൽ താഴേക്ക് ചാടുമെന്ന് കുട്ടി പറഞ്ഞതായും ദൃക്സാക്ഷി മൊഴിയുണ്ട്. ഇതിനിടെ മകനെ പിടിച്ച് പിന്നിലേക്ക് നീക്കാൻ അച്ഛൻ ശ്രമിക്കുന്നതിനിടെ ഇരുവരും മലമുകളിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഈ സംഭവം കണ്ടുനിൽക്കുകയായിരുന്ന അമ്മ അടുത്ത നിമിഷം കൊക്കയിലേക്ക് എടുത്തുചാടിയതായും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള അധികൃതർ എത്തിയിരുന്നെന്നും പതിനെട്ടുകാരനോട് താഴേക്ക് വരാൻ അവർ ആവശ്യപ്പെട്ടിരുന്നെന്നും ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. എന്നാൽ കുട്ടി താഴേക്ക് വരാൻ കൂട്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.

***ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056***

**English Summary:**

In Maharashtra's Sambhajinagar district, a father and his 18-year-old son died after falling into a gorge at Khawda Hill on Friday. The son had threatened to jump from the hilltop around 10 am. While the father tried to pull him back, both fell. The mother, who witnessed it, also jumped into the gorge, according to eyewitnesses. Police had reportedly reached the spot and asked the youth to come down. All three died on the spot.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379517/ maharashtra-sambhajinagar-father-son-die-falling-hill-mother-suicide)